സീചലം വനത്തിൽ 20 രക്ത ചന്ദനക്കടത്തുകാർ ദൗത്യസേനയുടെ വെടിയേറ്റുമരിച്ചു

single-img
7 April 2015

tirupati-shootingഹൈദരാബാദ്: സീചലം വനത്തിൽ 20 രക്ത ചന്ദനക്കടത്തുകാർ ദൗത്യസേനയുടെ വെടിയേറ്റുമരിച്ചു. ഇന്ന് രാവിലെ   തിരുപ്പതിയ്ക്കടുത്താണ് സംഭവം. ആയുധധാരികളായ ഇവരെ ദൗത്യസേന മരം മുറിയ്ക്കുന്നതിൽ നിന്ന് തടഞ്ഞു. ഇവർ സേനാംഗങ്ങളെ അക്രമിച്ചതായും തുടർന്ന് വെടിവെയ്ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

തിരിച്ചറിഞ്ഞവരിൽ 12 പേർ തമിഴ്‌നാട് സ്വദേശികളാണ്. ഇതിൽ രണ്ട് പേർ രാജ്യാന്തര കളളക്കടത്തുകാരാണെന്ന് പോലീസ് അറിയിച്ചു. സംഘത്തിലുളള ചിലർ രക്ഷപ്പെട്ടതായും പൊലീസ് പറയുന്നു. ഇവർ വനത്തിനുളളിൽ തന്നെയുണ്ടാകുമെന്ന നിഗമനത്തിൽ രക്ഷപ്പെട്ടവർക്കായി തെരച്ചിൽ തുടരുകയാണ്.

ചന്ദനക്കടത്തുകാരെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ദൗത്യ സേന എത്തിയതെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്.