വിവാഹത്തിനെ വീട്ടുകാർ എതിർത്തു; കാമുകി ജയിലിലെത്തി കാമുകനെ വിവാഹം കഴിച്ചു

single-img
7 April 2015

marriageകാമുകി കാമുകനെ ജയിലിലെത്തി വിവാഹം കഴിച്ചു. കുഷ്ബു സാകലും ഉത്തംരവിദാസ് രഞ്ജിത്തും ഏറെക്കാലത്തെ തങ്ങളുടെ പ്രണയം വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാർ ആദ്യം വിവാഹത്തിന് സമ്മതം മൂളിയ. എന്നാൽ  വിവാഹം മുടക്കാന്‍ വേണ്ടി യുവാവിന്റെ പിതാവ് വന്‍ സ്ത്രീധനമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടത്. ഇത്രയും സ്ത്രീധനം നൽകാൻ പെണ്‍കുട്ടിയുടെ കുടുംബത്തിന് സാധിക്കുമായിരുന്നില്ല.

ഇതോടെ ഇരുവരും തമ്മില്‍ ഒളിച്ചോടി. കുഷ്ബുവിനെ രഞ്ജിത് തട്ടിക്കൊണ്ടുപോയതായി കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. വൈകാതെ രഞ്ജിത് അറസ്റ്റിലാകുകയും റിമാന്‍ഡിലാകുകയും ചെയ്തു.

ഇതോടെ കോടതിയില്‍ ഹാജരാക്കിയ കുഷ്ബു രഞ്ജിതിനെ മാത്രമേ വിവാഹം കഴിക്കൂവെന്ന് അറിയിച്ചു. ജയിലില്‍ നിന്നു രഞ്ജിത് പുറത്തുവന്നാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതം നല്‍കില്ലെന്ന് മനസ്സിലാക്കിയാണ് ജയിലിലെത്തി ഇരുവരും വിവാഹിതരായത്.