അഞ്ച് സിമി പ്രവര്‍ത്തകരെ തെലുങ്കാന പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി

single-img
7 April 2015

2532_LuckyOliver-4685135-blog-firing_gunഹൈദരാബാദ്: കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അഞ്ച് സിമി പ്രവര്‍ത്തകരെ തെലുങ്കാന പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. വാറങ്കലില്‍ നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോവുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സിമി പ്രവര്‍ത്തകരെ വെടിവെച്ചത്.

സിമി തീവ്രവാദികള്‍ ആയുധങ്ങള്‍ പിടിച്ചെടുത്ത് പൊലീസുകാരെ വെടിവെയ്ക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു.
ദിവസങ്ങള്‍ക്കുള്ളില്‍ സിമി പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്.