ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തിന് കീഴടങ്ങില്ല; തനിക്കെതിരെ ഉയര്‍ന്ന ആരോപണം സിബിഐയോ അതിനു മുകളിലുള്ളവരോ അന്വേഷിക്കട്ടെ-ജോസ് കെ മാണി

single-img
7 April 2015

jose-k-maniതിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്ന ആരോപണം സിബിഐയോ അതിനു മുകളിലുള്ള ഏജൻസിയോ അന്വേഷിക്കട്ടെയെന്ന് ജോസ് കെ മാണി. ആരോപണത്തില്‍ പിന്നില്‍ ഗുണ്ടാ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയമെന്നും ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തിന് കീഴടങ്ങില്ലെന്നും ശക്തമായി നേരിടുമെന്നും ജോസ്.കെ.മാണി വ്യക്തമാക്കി.

വ്യക്തി താല്‍പര്യത്തിന് വേണ്ടി എന്തു നീചപ്രവര്‍ത്തിയും ചെയ്യുന്നവരാണ്. ഹിഡന്‍ അജണ്ടയുമായി പി.സി ജോര്‍ജ് മുന്നോട്ടു പോകുകയാണെന്നും ജോസ്.കെ മാണി വ്യക്തമാക്കി.

സരിതയുമായി പരിചയമില്ലെന്നും കാണുന്നവരെല്ലാം പരിചയക്കാരാകില്ലെന്നും ജോസ്.കെ.മാണി തിരുവനന്തപുരത്ത് വ്യക്തമാക്കി.