കെനിയ തിരിച്ചടിക്കുന്നു; അല്‍ ശബാബിന്റെ സോമാലിയയിലുള്ള രണ്ട് ക്യാമ്പുകള്‍ തകര്‍ത്തു

single-img
7 April 2015

kenya-airforceസോമാലിയ: തീവ്രവാദി സംഘടനയായ അല്‍ ശബാബിന്റെ സോമാലിയയിലുള്ള രണ്ട് ക്യാമ്പുകള്‍ തകര്‍ത്തതായി കെനിയ. കെനിയന്‍ സര്‍വകലാശാലയായ ഗരിസയില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയതിന് ശേഷമുള്ള ആദ്യത്തെ സൈനിക നടപടിയാണ്.

സോമാലിയയിലെ ഗെദോ മേഖലയിലുള്ള അല്‍ ശബാബ് ക്യാമ്പുകള്‍ക്ക് നേരെയാണ് കെനിയന്‍ സൈന്യം വ്യോമാക്രണം നടത്തിയിരിക്കുന്നത്. ആക്രമണത്തില്‍ ക്യാമ്പുകള്‍ പൂര്‍ണമായും തകര്‍ത്തതായി സൈന്യം അവകാശപ്പെട്ടു.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ 148 പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. ഇതില്‍ 142 പേരും വിദ്യാര്‍ത്ഥികളായിരുന്നു. സര്‍വകലാശാലക്കകത്തേക്ക് ഇരച്ച് കയറിയിരുന്ന തീവ്രവാദികള്‍ ക്രിസ്ത്യൻ വിദ്യാര്‍ത്ഥികളെ നിരയാക്കി നിര്‍ത്തിയായിരുന്നു കൊലപ്പെടുത്തിയിരുന്നത്.