പെരിയാറിൽ കടുവ ചത്തത് മുള്ളന്‍പന്നിയുടെ ആക്രമണത്തിലെന്ന് നിഗമനം

single-img
7 April 2015

tigerകുമളി: മുള്ളന്‍പന്നിയുടെ ആക്രമണത്തിലാണ് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ കടുവ ചത്തതെന്ന് നിഗമനം.  13 വയസുള്ള ആണ്‍കടുവയെയാണ് കഴിഞ്ഞ ശനിയാഴ്‌ച മുള്ളന്‍പന്നിയുടെ മുള്ള്‌ വായില്‍ കുടുങ്ങി ചത്ത നിലയില്‍ കണ്ടെത്തിയത്‌. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന കടുവയുടെ ജഡം ഇന്നലെയാണ് പോസ്‌റ്റുമോര്‍ട്ടം നടത്തിയത്. മുള്ളന്‍പന്നിയുടെ ശരീരാവശിഷ്‌ടങ്ങള്‍ കടുവയുടെ വയറിനുള്ളില്‍ കണ്ടെത്തി.

13 വയസാണ്‌ കടുവയുടെ ആയുസ്‌ കണക്കാക്കുന്നതെന്നതിനാല്‍ പ്രായാധിക്യവും മരണകാരണമാകാമെന്ന്‌ വിലയിരുത്തലുണ്ട്‌. കടുവയുടെ ആന്തരീകാവയവങ്ങളുടെ സാമ്പിള്‍ ശേഖരിച്ച്‌ തിരുവനന്തപുരം ഫോറന്‍സിക്‌ ലാബിലേയ്‌ക്കും ഡെറാഡൂണ്‍ ഫോറസ്‌റ്റ്‌ ലാബിലേയ്‌ക്കും അയയ്‌ക്കും.