നരേന്ദ്രമോദിയെയു ബിജെപിയെയും വിമര്‍ശിച്ച് ശിവസേന രംഗത്ത്

single-img
7 April 2015

shivaമുംബൈ: നരേന്ദ്രമോദിയെയു ബിജെപിയെയും വിമര്‍ശിച്ച് വീണ്ടും സഖ്യകക്ഷിയായ ശിവസേന രംഗത്ത്. മോദിയുടെ ക്ലീന്‍ ഇന്ത്യാ ക്യാമ്പയിന്‍ ആദ്യം നടപ്പാക്കേണ്ടത് അദ്ദേഹത്തിന്റെ എംപിമാര്‍ ഉണ്ടാക്കുന്ന മാലിന്യം വൃത്തിയാക്കിയാണെന്ന് ശിവസേന സാമ്‌നയുടെ മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

ദിലീപ് ഗാന്ധിയടക്കമുള്ള എംപിമാരെ വൃത്തിയാക്കിയാണ് മോദിയുടെ പ്രധാനപ്പെട്ട പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന്‍ നടപ്പാക്കേണ്ടതെന്നും.

പുകവലി ക്യാന്‍സറിന് കാരണമാകുന്നില്ലെന്നുള്ള ദിലീപ് ഗാന്ധിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചു കൊണ്ടാണ് സാമ്‌നയിലെ മുഖപ്രസംഗം. അദ്ദേഹത്തിന്റെ അഭിപ്രായത്തിന് നൊബേല്‍ സമ്മാനം നല്‍കി ആദരിക്കണമെന്നും സാമ്‌ന പരിഹസിച്ചു.

പുകവലി ഉപയോഗവും ക്യാന്‍സറുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന യാതൊരു പഠനവും ഇന്ത്യ നടത്തിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.