താൻ ജയിലില്‍ വെച്ച് എഴുതിയ കത്ത് പി.സി ജോര്‍ജിന് നല്‍കിയിട്ടില്ല- സരിത എസ് നായര്‍

single-img
7 April 2015

saritha-story_350_050314090134കൊച്ചി: പി.സി ജോര്‍ജ് അവകാശപ്പെടുന്നത് പോലെ ജയിലില്‍ വെച്ച് എഴുതിയ കത്ത് താന്‍ അദ്ദേഹത്തിന് നല്‍കിയിട്ടില്ലെന്ന് സരിത എസ് നായര്‍. പി.സി ജോര്‍ജ് അവകാശപ്പെടുന്ന കത്ത് താന്‍ എഴുതിയിട്ടില്ല. ജോസ് കെ മാണി തന്നെ ഒന്നും ചെയ്തിട്ടില്ലെന്നും സരിത പറഞ്ഞു.

താനെഴുതിയതെന്ന കത്തിന്റെ നിജസ്ഥിതി അറിയാന്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കണം. പി.സി ജോര്‍ജ് വിളിപ്പിച്ചതനുസരിച്ചാണ് അദ്ദേഹത്തെ പോയി കണ്ടത്. പര്‍ദയിട്ട് ചെന്നെന്ന വാദവും ശരിയല്ലെന്നും. തന്റെ കത്തല്ല അദ്ദേഹത്തിന് കാണേണ്ടിയിരുന്നത്.

കത്തില്‍ ചിലരെക്കുറിച്ച് പരാമര്‍ശമുണ്ടോ എന്നായിരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ആ ചോദ്യങ്ങളോട് താന്‍ പ്രതികരിച്ചിരുന്നില്ലെന്നും സരിത പറഞ്ഞു.