സരിതയുടെ കത്ത് പുറത്ത്,ജോസ്.കെ മാണിക്കെതിരെ പരാമര്‍ശം

single-img
6 April 2015

download (1)സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ജയിലില്‍ വച്ച് എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് പുറത്ത്.ജോസ്.കെ മാണി എം.പി ലൈംഗികമായി ഉപയോഗിച്ചുവെന്ന പരാമര്‍ശം ഉള്‍പ്പെടുന്ന കത്ത് പക്ഷേ താന്‍ എഴുതിയതല്ലെന്ന് സരിത പ്രതികരിച്ചു.

 
തുടക്കം മുതല്‍ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയാണ്‌ തന്റെ പേര്‌ വലിച്ചിഴച്ചിരുന്നത്‌. ഇപ്പോഴുള്ള കത്തിന്റെ രംഗപ്രവേശവും രാഷ്‌ട്രീയ നേട്ടം ലക്ഷ്യം വച്ചുള്ളതാണെന്നും സരിത പ്രതികരിച്ചു. സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും സരിത പറഞ്ഞു. 24 പേജുള്ള കത്താണ് സരിത എഴുതിയതെന്നും അത് താൻ വായിച്ചതാണെന്നും ചീഫ് വിപ്പ് പി.സി.ജോർജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.