45 ലോ ഫ്ലോര്‍ എ.സി. ബസുകള്‍കൂടി നിരത്തിലിറങ്ങുന്നു

single-img
6 April 2015

download (3)ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ മിഷന്‍ പ്രകാരം 45 ലോ ഫ്ലോര്‍ എ.സി. ബസുകള്‍കൂടി നിരത്തിലിറങ്ങുന്നു. 10ന് കൊച്ചിയിലാണ് ഉദ്ഘാടനം. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ജന്റം ബസുകള്‍ എത്തും.

കെ.എസ്.ആര്‍.ടി.സി.യുടെ സബ്‌സിഡിയറി സ്ഥാപനമായ കെ.യു.ആര്‍.ടി.സി.യുടെ കീഴില്‍ ഇപ്പോള്‍ 320 ജന്റം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

37 നോണ്‍ എ.സി.ബസുകളുടെയും 16 എ.സി.ബസുകളുടെയും ഷാസിയും എത്തിയിട്ടുണ്ട്. അവ വൈകാതെ ബോഡി ചെയ്ത് ഇറക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 400 ബസുകള്‍കൂടി അടുത്ത ഘട്ടമായി പുറത്തിറക്കും.