ഡല്‍ഹിയില്‍ ബൈക്ക് യാത്രക്കാരനെ തല്ലിക്കൊന്നു

single-img
6 April 2015

download (1)നടുറോഡില്‍ കാറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാരനെ തല്ലിക്കൊന്നു. ഡല്‍ഹിയില്‍ ദര്യാഗഞ്ജിലെ തുര്‍ക്ക്മാന്‍ ഗേറ്റിലായിരുന്നു സംഭവം. അക്രമം നടത്തിയ കാര്‍യാത്രക്കാര്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.

ഐ.പി എസ്റ്റേറ്റ് നിവാസി കുടുംബസമേതം സഞ്ചരിച്ച ബൈക്കാണ് കാറുമായി കൂട്ടിയിടിച്ചത്. കാര്‍യാത്രക്കാരും ഇയാളും തമ്മിലുള്ള തര്‍ക്കം മൂര്‍ഛിച്ച് സംഘര്‍ഷത്തിലെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.