കൈവെട്ട് കേസില്‍ വിധി ഇന്നില്ല

single-img
6 April 2015

unnamadedതൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഇന്ന് വിധിയില്ല. കേസില്‍ കൂടുതല്‍ വിശദീകരണം ആവശ്യമുള്ളതിനാലാണ് വിധി പ്രസ്താവം മാറ്റുന്നതെന്ന് രാവിലെ കോടതി ചേര്‍ന്നപ്പോള്‍ ജഡ്ജി വ്യക്തമാക്കി. വിധി സംബന്ധിച്ച തീയതി പിന്നീട് അറിയിക്കുമെന്നും കോടതി പറഞ്ഞു.

2010 ജൂലൈ 4 നാണ് കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത് .

മൂവാറ്റുപുഴയില്‍ വെച്ചാണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ജോസഫിന് നേരെ ആക്രമണമുണ്ടായത്. ചോദ്യപേപ്പറില്‍ പ്രവാചകനെ നിന്ദിക്കുന്ന ചോദ്യമുണ്ടായിരുന്നുവെന്നാരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് അദ്ധ്യാപകനെ ആക്രമിച്ചത് . ദേശിയ അന്വേഷണ ഏജന്‍സിയാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 33 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.വധശ്രമം,അന്യായമായി സംഘംചേരല്‍,ഗൂഡാലോചന,സ്‌ഫോടകവസ്തു നിരോധന നിയമം തുടങ്ങിയ വകുപ്പുകളിലാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.