വിനയന്റെ ലിറ്റിൽ സൂപ്പർമാൻ വിഷുവിനു വീണ്ടും തീയറ്ററുകളിൽ എത്തുന്നു; തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ച ചിത്രം റീഷൂട്ട് ചെയ്താണു തിരിച്ചെത്തുന്നത്

single-img
6 April 2015

11063769_1574870112762772_2449161728894395023_oപ്രദര്‍ശനത്തിനെത്തിയ ശേഷം വിമർശനങ്ങളെ തുടർന്ന് തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ച ലിറ്റില്‍ സൂപ്പര്‍മാന്‍ ത്രീഡി വിഷുക്കാല റിലീസായി തിയറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ വിനയന്‍. ഏപ്രില്‍ 24ന് ക്ലൈമാക്സ് റീഷൂട്ട് ചെയ്ത് കൂടുതല്‍ ഗ്രാഫിക്സ് സീനുകള്‍ ഉള്‍പ്പെടുത്തിയാണു വീണ്ടും തീയറ്ററുകളിൽ എത്തുന്നത്.

ചിത്രത്തിനെതിരെ നേരത്തെ കായികതാരം ബോബി അലോഷ്യസ് ചിത്രത്തിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ 12 വയസ്സുകാരന്‍ തോക്കെടുത്ത് തന്റെ പപ്പയെ കൊന്ന ഘാതകനെ വെടിവെക്കുന്ന രംഗം മാറ്റിയാൽ കൊള്ളാമെന്ന് സിനിമയുടെ നിര്‍മ്മാണത്തിൽ സഹകരിച്ച സി.എം.ഐ. സ്‌കൂളുകളുടെ അധികൃതരും സഭയും ആവശ്യപ്പെട്ടത് അനുസരിച്ചാണു ചിത്രം തീയറ്ററുകളിൽ നിന്ന് പിന്വലിച്ചത് എന്നാണു സംവിധായകൻ പറഞ്ഞിരുന്നത്