കെ.പി.സി.സി യോഗത്തിൽ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വി.ഡി സതീശന്റെ രൂക്ഷ വിമര്‍ശം:അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനില്ലെന്ന് വി ഡി സതീശന്‍

single-img
6 April 2015

satheesanvdമുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വി.ഡി സതീശന്റെ രൂക്ഷ വിമര്‍ശം.കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ശക്തമായി രംഗത്തുവന്നത്. അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ബാധ്യത കോണ്‍ഗ്രസ്സിനും സര്‍ക്കാരിനുമില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു.മാണിയെയും പി സി ജോര്‍ജിനെയും രക്ഷിക്കാന്‍ മുഖ്യമന്ത്രി ഓടി നടക്കുകയാണ്. ഇങ്ങനെയാണെങ്കില്‍ ജനങ്ങളുടെ കാര്യം ആര് നോക്കുമെന്നും സതീശന്‍ ചോദിച്ചു.

കോണ്‍ഗ്രസ് അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകുന്നത് വിപരീത ഫലം ചെയ്യുമെന്നും സതീശന്‍ ആരോപിച്ചു.ബഡ്‌ജറ്റ് ദിവസം നിയമസഭയിലുണ്ടായ അക്രമ സംഭവങ്ങൾ സർക്കാരിനെ ജനങ്ങൾക്ക് മുന്നിൽ നാണംകെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.സി.സി അദ്ധ്യക്ഷന്റെ വാക്കുകൾക്ക് കൂടി മുഖ്യമന്ത്രി വില കൽപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

അതേസമയം, വി.ഡി സതീശന് മറുപടിയുമായി എം എം ഹസൻ രംഗത്തെത്തി. മാണിയെക്കാൾ പഴി കേട്ട കോൺഗ്രസ് മന്ത്രിമാർ ഉണ്ടെന്നും. സോളാർ കേസിൽ മുഖ്യമന്ത്രിയെ സംരക്ഷിച്ചത് ഘടകകക്ഷികളാണെന്ന കാര്യം ആരും മറക്കുരത്. ഘടകക്ഷികൾ ഇടഞ്ഞാൽ പലരുടേയും നില പരുങ്ങലിലാവും. കൂട്ടുകക്ഷി സർക്കാരാവുമ്പോൾ ഘടകകക്ഷികളെ സംരക്ഷിക്കേണ്ട ബാദ്ധ്യത മുഖ്യമന്ത്രിക്കും മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനും ഉണ്ടെന്നും ഹസൻ പറഞ്ഞു.