ഭരണാധികാരികള്‍ കണ്ണ് തുറന്ന് കാണുക, ഛത്തീസ്ഗഡില്‍ നിന്നും പട്ടിണിമൂലം നാട് വിടേണ്ടിവന്നത് ഒരുലക്ഷം ഗ്രാമീണര്‍ക്ക്

single-img
6 April 2015

04SM_CHHATTISGARH_138383fഇന്ത്യ വികസനത്തിലേക്ക് കുതിക്കുന്നു എന്ന് വാതോരാതെ സംസാരിക്കുന്ന രാഷ്ട്രീയ കോമരങ്ങള്‍ ഈ പാവങ്ങളുടെ ജീവിതാവസ്ഥയൊന്ന് തിരിച്ചറിയണം. ഭരാധികാരികള്‍ കണ്ടിട്ടും കണ്ടില്ലെന്ന ഭാവത്തില്‍ പെരുമാറിയപ്പോഴാണ് ഇവര്‍ക്ക് ഈ ജീവിതം ഇങ്ങനെ ജീവിച്ചുതീര്‍ക്കേണ്ടിവരുന്നത്.

തൊഴിലില്ലായ്മയും കൊടുംപട്ടിണിയും മൂലം ഛത്തീസ്ഗഡില്‍ നിന്ന് ഒരുലക്ഷം ഗ്രാമീണര്‍ കൂട്ടത്തോടെ വീടുപേക്ഷിച്ച് അയല്‍സംസ്ഥാനങ്ങളിലേക്ക് കുടിയേറിയതായിയുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ മാത്രം കണക്കാണിത്. ജംഗീര്‍, ചമ്പാ ജില്ലകളിലെ ഗ്രാമങ്ങളില്‍ നിന്നാണ് അധികം പേരും ജോലിതേടി അയല്‍സംസ്ഥാനങ്ങളിലേക്ക് പോയത്.

കേന്ദ്ര സര്‍ക്കാറിന്റെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളും ഒരു രൂപക്ക് ഒരു കിലോ അരി പദ്ധതിയും നിലനില്‍ക്കെയാണ് ലക്ഷക്കണക്കിന് ആളുകള്‍ ദാരിദ്ര്യത്തില്‍ കഴിേയണ്ടി വരുന്നത്. സര്‍ക്കാറിന്റെ ഈ മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ കനത്ത വീഴ്ച വരുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ജംഗീര്‍, ചമ്പാ ജില്ലകള്‍ കൂടാതെ ബെമേത്ര, ബലോദ്, ഗാരിയാബാദ്, ക്വാര്‍ധ, ദുര്‍ഗ്, ദമാത്രി ജില്ലകളില്‍ നിന്നും ഗ്രാമീണര്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നുണ്ട്. ഉത്തര്‍പ്രദേശ്, ബീഹാര്‍, ജമ്മുകാശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കാണ് ഇവിടങ്ങളില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.