എയര്‍ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റിനുള്ളില്‍ വെച്ച് പൈലറ്റും സഹ പൈലറ്റും തമ്മിൽ കൈയ്യാങ്കളി

single-img
6 April 2015

Air-Indiaപൈലറ്റുമാരുടെ മാനസികനില വിമാന സുരക്ഷയെ ബാധിക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെ എയർ ഇന്ത്യ വിമാനത്തി വിമാനത്തിന്റെ കോക്പിറ്റിനുള്ളില്‍ വെച്ച് പൈലറ്റും സഹ പൈലറ്റും തമ്മിൽ കൈയ്യാങ്കളി.ഞായറാഴ്ച എയര്‍ഇന്ത്യ എയർ ബസ് എ-320 ൽ വെച്ചായിരുന്നു സംഭവം.ജയ്പൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനം ടേക്ക്ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് സംഭവമുണ്ടായത്. സഹപൈലറ്റിനോട് വിമാനത്തിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കമാന്‍ഡര്‍ നിര്‍ദ്ദേശിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

ഇതിനെ തുടർന്ന് കോക്പിറ്റിനുള്ളില്‍ വച്ച് സഹപൈലറ്റ് പൈലറ്റിനോട് അപമര്യാദയായി പെരുമാറിയതായും മര്‍ദ്ദിച്ചുവെന്നും ആരോപണമുയര്‍ന്നു.അതേസമയം യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യം മാനിച്ച് കമാന്‍ഡര്‍ വിമാനം ടേക്ക്ഓഫ് ചെയ്തു.

എന്നാല്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുക മാത്രമാണ് ഉണ്ടായതെന്നും അതില്‍ കവിഞ്ഞ് ഒന്നും ഉണ്ടായില്ലന്നും എയര്‍ഇന്ത്യ വക്താവ് അറിയിച്ചു.