സ്വച്ഛ് ഭാരത് അഭിയാനിൽ തന്റെ ഇളയമകന്‍ അബ്രാം പങ്കാളിയായെന്ന് ഷാരൂഖ് ഖാന്‍

single-img
6 April 2015

swachനരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാന്‍ യജ്ഞത്തില്‍ ഇളയമകന്‍ അബ്രാം പങ്കാളിയായെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. തന്റെ രണ്ട് വയസ്സുകാരന്‍ മകൻ വീട്ടില്‍ ചൂലുമായി നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ ഷാരൂഖ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ക്‌ളീന്‍ ഇന്ത്യ, ഗ്രീന്‍ ഇന്ത്യ’ ക്യാംപെയില്‍ ഈ പ്രായത്തില്‍ തന്നെ കുഞ്ഞ് അബ്രാം വിശ്വാസമര്‍പ്പിച്ചു തുടങ്ങിയെന്നും. ഹാരി പോര്‍ട്ടര്‍ ഗെയിം സീരീസിലെ ക്വിഡിച്ച് ഗെയിമില്‍ അബ്രാം മത്സരിച്ച് തുടങ്ങിയെന്നും രണ്ടാം റൗണ്ടില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നുമാണ് ഷാരൂഖിന്റെ ട്വീറ്റ്.

വാടക ഗര്‍ഭപാത്രത്തില്‍ ഷാരൂഖ്-ഗൗരി ദമ്പതികൾക്ക് പിറന്ന അബ്രാം ഹാപ്പി ന്യൂ ഇയറില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.