ഈസ്റ്ററിന് വീട്ടുകാരെ അമ്പരപ്പിക്കാന്‍ ഹെലികോപ്ടറില്‍ പറന്ന നവദമ്പതികള്‍ മരണത്തിന് കീഴടങ്ങി

single-img
6 April 2015

margret-and-davidവീട്ടുകാരെ അമ്പരപ്പിക്കാന്‍ സ്വകാര്യ ഹെലികോപ്ടറില്‍ പറന്ന നവദമ്പതികള്‍ മരണത്തിന് കീഴടങ്ങി. സ്‌കോട്ട്‌ലന്‍ഡ് സ്വദേശികളായ ഡേവിഡും മാര്‍ഗരറ്റുമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. ഈസ്റ്റര്‍ ആഘോഷിക്കാന്‍ വീട്ടുകാരുടെ അടുത്തേക്ക് പോകും വഴിയാണ് സഞ്ചരിച്ച ഹെലികോപ്ടറിന്റെ റഡാര്‍ സംവിധാനം തകരാറിലാകുന്നത്. ഇതോടെ ഹെലികോപ്ടര്‍ നിയന്ത്രണം വിട്ട് മലനിരകളുടെ അടുത്ത് തകര്‍ന്നു വീഴുകയായിരുന്നു.

ഇടിച്ചു തകര്‍ന്നതാണെന്നാണ് സംഭവസ്ഥലം സന്ദര്‍ശിച്ച അന്വേഷണസംഘം വ്യക്തമാക്കിയത്. വിമാനാവശിഷട്ങ്ങളുടെ അടുത്ത് നിന്നും ഇവരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. കഴിഞ്ഞ ജൂലൈയിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഡോക്ടറായ മൂപ്പത്തിയേഴുകാരി മാര്‍ഗരറ്റും  27 കാരനായ ഡേവിഡും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം കഴിച്ചത്.

മരണത്തിലും ഒന്നിച്ച മികച്ച ദമ്പതികള്‍ എന്നാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ സുഹൃത്തുകള്‍ വിശേഷിപ്പിച്ചത്. മരണത്തിനു തൊട്ടുമുമ്പ് ഹെലികോപ്ടറിലിരുന്നുള്ള ചിത്രം ഇരുവരും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.