ഐ.എ.എസ് ഓഫീസര്‍ ഡി.കെ രവിയുടെ ദുരൂഹ മരണം അന്വേഷിക്കാനാവില്ലെന്ന്​ സി.ബി.ഐ

single-img
6 April 2015

DK-Raviബംഗളൂരു: ഐ.എ.എസ് ഓഫീസര്‍ ഡി.കെ രവിയുടെ ദുരൂഹ മരണം അന്വേഷിക്കാനാവില്ലെന്ന്​
സി.ബി.ഐ. കര്‍ണാടക സര്‍ക്കാരിന്റെ നിബന്ധനകള്‍ അനുസരിച്ച് അന്വേഷണം നടത്താനാവില്ലെന്നാണ് സി.ബി.ഐയുടെ നിലപാട്. മൂന്നു മാസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്‍റെ ഉപാധി. ഇതുപോലുള്ള ഉപാധികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ അറിയിച്ചതായും എന്നാല്‍, അന്വേഷണ ഉത്തരവ് തങ്ങള്‍ വീണ്ടും സി.ബി.ഐക്ക് അയക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

കര്‍ണാടയിലെ കോലാറില്‍ മണല്‍- റിയല്‍ എസ്റ്റേറ്റ് മാഫിക്കെതിരെ ശക്തമായ നിലപാട് എടുത്ത 36കാരനായ ഐ.എ.എസ് ഓഫീസറുടെ മരണം ഏറെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതെ തുടര്‍ന്നാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്.

മാര്‍ച്ച് 16നാണ് ബംഗളൂരുവിലെ താമസ സ്ഥലത്ത് ഫാനില്‍ തൂങ്ങിയ നിലയില്‍ രവിയുടെ മൃതദേഹം കണ്ടത്തെിയത്. രവി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അദ്ദേഹത്തിന്‍റെ ഭാര്യയും മാതാപിതാക്കളും ആവര്‍ത്തിച്ചു പറയുന്നു.