പാമോലിന്‍ കേസ്; ഹൈക്കോടതി വിധിക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി

single-img
6 April 2015

supreme courtപാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി.  കേസ് രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് തള്ളിയത്.

കേസ് രാഷ്ട്രീയ പ്രധാന്യമുള്ളതാണെന്നും വിധി സ്റ്റേ ചെയ്യണം എന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി അറിയിച്ചു. കേസിന്‍മേലുള്ള വിശദമായ വാദം പിന്നീട് കേള്‍ക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പി.വി തോമസ് ഐഎഎസ് നല്‍കിയ ഹര്‍ജിയോടൊപ്പം ടി.എച്ച് മുസ്തഫയുടെ ഹര്‍ജിയും പരിഗണിക്കാനും സുപ്രീം കോടതി തീരുമാനിച്ചു.ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബഞ്ചിന്റേതാണ് വിധി.