വിവാഹങ്ങളിൽ വിഭവ സമൃദ്ധമായ ഭക്ഷണ മേളകൾ നിരോധിച്ചു കൊണ്ട് പാകിസ്ഥാൻ സുപ്രീം കോടതി ഉത്തരവിട്ടു

single-img
6 April 2015

paki-foodഇസ്ലാമബാദ്: പാകിസ്ഥാനിൽ വിവാഹവേളയിലുളള അമിത അലങ്കാരങ്ങളും വിഭവ സമൃദ്ധമായ ഭക്ഷണ മേളകളും നിരോധിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. ഒരേ ഒരു വിഭവം മാത്രമേ ഇനി മുതൽ വിവാഹത്തിന് വിളമ്പാവൂ എന്നാണ് സുപ്രീം കോടതിയുടെ നിർദേശം. പാകിസ്ഥാനി വിവാഹങ്ങളിലെ ധൂർത്തും ആർഭാടവും കുറയ്ക്കാനാണിത്.

അതേസമയം സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ തങ്ങൾക്ക് കൂടുതൽ സമയം വേണ്ടി വരുമെന്നാണ് വിവാഹ മണ്ഡപത്തിന്റെയും കാറ്ററിംഗ് സർവീസുകളുടെയും ഉടമകൾ പറയുന്നത്. ജനുവരിയിലാണ് സുപ്രീം കോടതി ഉത്തരവുണ്ടായത്. എന്നാൽ കഴിഞ്ഞ ആഴ്ച മാത്രമാണ് തങ്ങൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വിവാഹ പാർട്ടികൾ വളരെ മുമ്പേ തന്നെ ഹാളുകൾ ബുക്ക് ചെയ്യുകയും വിഭവങ്ങളെക്കുറിച്ചുളള നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇതെല്ലാം റദ്ദാക്കിയാൽ തങ്ങൾക്ക് വളരെയേറെ നഷ്ടം ഉണ്ടാകും.

സുപ്രീം കോടതിയുടെ ഉത്തരവ് ആദ്യഘട്ടത്തിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് മാത്രമാകും ബാധകം. കേറ്ററിംഗ് അലങ്കാരപ്പണിക്കാർ എന്നിവർ സാവധാനം മാത്രം ഇത് നടപ്പാക്കിയാൽ മതിയെന്നുമാണ് അധികൃതരുടെ വിശദീകരണം. വീടുകളിലും മറ്റ് സ്വകാര്യയിടങ്ങളിലും നടക്കുന്ന വിവാഹങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും ഇവർ വ്യക്തമാക്കുന്നു.