കാർബൺ പുറന്തളളൽ കുറയ്ക്കുന്ന തരത്തിൽ ഇന്ത്യാക്കാർ ജീവിതശൈലി പുനഃക്രമീകരിക്കണം- പ്രധാനമന്ത്രി നരേന്ദ്രമോഡി

single-img
6 April 2015

modiന്യൂഡൽഹി: കാർബൺ പുറന്തളളൽ കുറയ്ക്കുന്ന തരത്തിൽ ഇന്ത്യാക്കാർ ജീവിതശൈലി പുനഃക്രമീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.  സംസ്ഥാനങ്ങളിലെ വനംപരിസ്ഥിതി മന്ത്രിമാരുടെ സമ്മേളനത്തിൽ നാഷണൽ എയർ ക്വാളിറ്റി ഇൻഡെക്‌സ് പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി സംരക്ഷണവും വികസനവും കൈകോർത്ത് മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കാർബൺ പുറന്തളളൽ കുറയ്ക്കാനായി നമുക്ക് എന്ത് ചെയ്യാനാകുമെന്ന് ചിന്തിക്കണം. അതിനായി നമ്മുടെ ജീവിത ശൈലി പുനഃക്രമീകരിക്കാൻ നാം ശ്രമിക്കുന്നില്ലെന്നും ജീവിതം ക്രമപ്പെടുത്താതെ നമുക്ക് അന്തരീക്ഷത്തെ രക്ഷിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിസ്ഥിതിയെ രക്ഷിക്കാൻ പഴമയിലേക്ക് മടങ്ങണം. ഇന്ത്യ പരിസ്ഥിതി സംരക്ഷണത്തിൽ ശ്രദ്ധിക്കുന്നില്ലെന്നാണ് ലോകരാഷ്ട്രങ്ങളുടെ പരാതി. അത് മാറ്റിയെടുക്കണം.

ഇന്ത്യയിലെ ഇരുപത് നഗരങ്ങളിലാണ് മലീനീകരണം ഏറ്റവും കൂടുതലുളളതെന്നും റിപ്പോർട്ട് പറയുന്നു. ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ ലോകത്തെ ഏറ്റവും വൃത്തിഹീനമായ നഗരം ഡൽഹിയാണ്. എന്നാൽ റിപ്പോർട്ട് ഇന്ത്യ അംഗീകരിച്ചിട്ടില്ല.