മോഹന്‍ ഭാഗവതുമായി വേദി പങ്കിട്ടത് കൊണ്ട് താന്‍ ആര്‍.എസ്.എസ് കാരനാകുന്നില്ലെന്ന് അസിം പ്രേംജി

single-img
6 April 2015

Azim Premjiന്യൂഡല്‍ഹി: ആര്‍.എസ്.എസ് പ്രമുഖൻ മോഹന്‍ ഭാഗവതുമായി വേദി പങ്കിട്ടത് കൊണ്ട് താന്‍ ആര്‍.എസ്.എസ് കാരനാകുന്നില്ലെന്ന് വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി. വിദ്യാഭ്യാസത്തിന്റെ ക്വാളിറ്റി ഉയര്‍ത്തുന്നതിനെക്കുറിച്ച് അദ്ദേഹം വേദിയില്‍ സംസാരിച്ചിരുന്നു. ഒരു പരിപാടിയില്‍ പങ്കെടുക്കുക എന്നത് കൊണ്ട് അവരുടെ ആശയങ്ങള്‍ സ്വീകരിച്ചുവെന്നതിന് അര്‍ത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ ചിലര്‍ എന്നെ ഉപദേശിച്ചിരുന്നു. അവരോടും ഇക്കാര്യം തന്നെയാണ് പറഞ്ഞതെന്നും പ്രേംജി വെളിപ്പെടുത്തി.

ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ സേവ ഭാരതി സംഘടിപ്പിച്ച ചടങ്ങില്‍ മോഹന്‍ ഭാഗവതുമായി വേദി പങ്കിട്ടത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ആര്‍.എസ്.എസുമായി അടുപ്പമുള്ളവരെയാണ് പരിപാടിക്ക് വിളിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.