ഹിന്ദിയില്‍ അനൗണ്‍സ്‌മെന്റ് നടത്തുന്ന എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് സമ്മാനം നല്‍കും

single-img
6 April 2015

airന്യൂഡല്‍ഹി: ഹിന്ദിയില്‍ അനൗണ്‍സ്‌മെന്റ് നടത്തുന്ന എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് സമ്മാനം നല്‍കാന്‍ തീരുമാനം. രാഷ്ട്രഭാഷയായ ഹിന്ദിയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. മോഡി മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷമാണ് ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കാന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പദ്ധതികള്‍ കൈകൊണ്ടത്. ഇതിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യയുടെ നടപടി. വ്യോമമന്ത്രാലയവും എയര്‍ ഇന്ത്യ മാനേജ്‌മെന്റും നടത്തിയ യോഗത്തിലാണ് പ്രസ്തുത തീരുമാനം കൈകൊണ്ടത്.

എയര്‍ ഇന്ത്യയിലെ ഭൂരിഭാഗം പൈലറ്റുമാരും കോക്പിറ്റില്‍ നിന്ന് ഇംഗ്ലീഷിലാണ് അനൗണ്‍സ്‌മെന്റ് നടത്തുന്നത്. ഹിന്ദിയില്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നതിന്റെ പ്രോല്‍സാഹിപ്പിക്കാനാണ് സമ്മാനം നല്‍കുന്നത്.