ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോ വീണ്ടും പൊതുവേദിയില്‍

single-img
6 April 2015

castroറവാന: ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോ വീണ്ടും പൊതുവേദിയില്‍. 14 മാസത്തിന് ശേഷമാണ് കാസ്‌ട്രോയുടെ പുതിയ ചിത്രം പുറത്ത് വരുന്നത്. 88കാരനായ ഫിദല്‍ പൂര്‍ണ ആരോഗ്യവാനാണെന്നാണ് ക്യൂബന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വെനസ്വെലയില്‍ നിന്നും ക്യൂബ സന്ദര്‍ശിച്ച സംഘത്തെ അഭിവാദ്യം ചെയ്യുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 2014 ജനുവരിയിലായിരുന്നു അവസാനമായി ഫിദല്‍ പൊതുവേദിയിലെത്തിയത്.

ജാക്കറ്റും ബേസ്‌ബോള്‍ തൊപ്പിയും ധരിച്ചെത്തിയ കാസ്‌ട്രോ വളരെ ഉന്മേഷവാനായി വെനസ്വേലയില്‍ നിന്നുള്ള സംഘാംഗങ്ങളെ തന്റെ വാഹനത്തിന്റെ ജനാലയിലൂടെ ഹസ്തദാനംചെയ്യുകയും കുശലംപറയുകയും ചെയ്യുന്ന ചിത്രമാണ് ക്യൂബന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ശാരീരികമായ അവശതകളെ തുടര്‍ന്ന് 2006ലാണ് ഫിദല്‍ കാസ്‌ട്രോ ക്യൂബന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത്. പിന്നീട് 2008ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച കാസ്‌ട്രോ തന്റെ പിന്‍ഗാമിയായി അനുജന്‍ റൗള്‍ കാസ്‌ട്രോയെയാണ് പ്രഖ്യാപിച്ചത്.