യു.ഡി.എഫിന് വേണമെങ്കിൽ തന്നെ പുറത്താക്കാം; ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കുമെന്നുള്ള ഭീഷണി വിലപ്പോകില്ല- പിസി ജോർജ്

single-img
6 April 2015

pc-george-media.jpg.image.576.432തിരുവനന്തപുരം: യു.ഡി.എഫിന് വേണമെങ്കിൽ തന്നെ പുറത്താക്കാം, ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കുമെന്നുള്ള ഭീഷണി വിലപ്പോകില്ലെന്ന് പിസി ജോർജ്. തന്റെ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും ഒഴിയില്ല. യുഡിഎഫിനൊപ്പം നില്‍ക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും കൂടാതെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ടുചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടിന്റെ നിയമ പ്രശ്നങ്ങളൊന്നും പറയേണ്ടന്നും യുഡിഎഫിന് നാണക്കേട് ഉണ്ടാകാതിരിക്കട്ടെയെന്നും പി.സി ജോർജ് പറഞ്ഞു.

മാണിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് തന്നോട് നേരിട്ട് പറയണം. തന്നോട് രാജി വക്കണമെന്ന് പറയാൻ മാണിക്ക് അവകാശമില്ല. മുന്നണിയിൽ നിന്നും പുറത്തു പോകേണ്ടി വന്നാൽ പുതിയ പാർട്ടി രൂപീകരിക്കാൻ അനുവദിക്കണം. താൻ അടക്കമുള്ള ജനപ്രതിനിധികളെ കൂറുമാറ്റ നിരോധന നിയമത്തിൽ നിന്നും സംരക്ഷിക്കണമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.