എയർ ഇന്ത്യ വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് തിരിച്ചിറക്കി

single-img
6 April 2015

airന്യൂഡൽഹി: എയർ ഇന്ത്യ വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് തിരിച്ചിറക്കി. യു.എസിൽ നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ചതായിരുന്നു വിമാനം. നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 250 യാത്രക്കാരുമായി പുറപ്പെട്ടതായിരുന്നു വിമാനം. പ്രദേശിക സമയം പുലർച്ചെ 2.20 യോടെയാണ് സംഭവം.

എയർ ഇന്ത്യയുടെ ബോയിങ് 777-300 ഇ.ആർ വിമാനം പറന്നുയർന്ന് കുറച്ച് കഴിഞ്ഞ് എഞ്ചിനുകളിലൊന്നിൽ അസാധാരണ കുലുക്കം അനുഭവപ്പെട്ടതിനേത്തുടർന്ന് പൈലറ്റ് എമർജൻസി ലാന്റിങ് നടത്തുകയായിരുന്നു. 29,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയായിരുന്നു സംഭവം.

പ്രാഥമിക പരിശോധനയിൽ എഞ്ചിന്റെ ബ്ലേഡുകളിൽ ഒന്നിന് പൊട്ടലുള്ളതായി കണ്ടെത്തി. യാത്രക്കാരെ ഡൽഹി വിമാനത്തിൽ കയറ്റിവിടുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ ദുരന്തം ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു.