യെമനില്‍നിന്ന് അഞ്ചുദിവസത്തിനകം എല്ലാ ഇന്ത്യക്കാരും മടങ്ങണമെന്ന് യെമന്‍ സര്‍ക്കാര്‍

single-img
5 April 2015

download (4)സംഘര്‍ഷം നിലനില്‍ക്കുന്ന യെമനില്‍നിന്ന് അഞ്ചുദിവസത്തിനകം എല്ലാ ഇന്ത്യക്കാരും സ്വദേശത്തേക്കു മടങ്ങണമെന്നു യെമന്‍ സര്‍ക്കാര്‍.രക്ഷപ്പെടേണ്ടവര്‍ വിമാനത്താവളങ്ങളിലെത്തിച്ചേരുക. യാത്രരേഖകള്‍ ഇല്ലാത്തവര്‍ക്കും എത്താം. എല്ലാവരെയും രക്ഷപ്പെടുത്താനുള്ള സംവിധാനം ഒരുക്കും. ആഭ്യന്തരപ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണ് എന്ന് വിദേശകാര്യവക്താവ് അറിയിച്ചു.

 
യെമനില്‍ 4500-ലധികം ഇന്ത്യാക്കാരുണ്ടെന്നാണ് അനൗദ്യോഗികകണക്ക്. ഇതുവരെ 978 ഇന്ത്യക്കാര്‍ നാട്ടിലെത്തിയിട്ടുണ്ട്. സനായിലേക്ക് തിരിച്ച രണ്ടു വിമാനങ്ങള്‍ക്ക് ഏറെവൈകിയാണ് അവിടെ ഇറങ്ങാന്‍ സാധിച്ചത്. 441 ഇന്ത്യക്കാരെക്കൂടി ശനിയാഴ്ച അര്‍ധരാത്രി ഒഴിപ്പിച്ചിരുന്നു.