നീതിന്യായ വ്യവസ്ഥ സുശക്തവും പൂർണവും ആയിരിക്കണം : പ്രധാനമന്ത്രി

single-img
5 April 2015

narendra-modi5_apരാജ്യത്തെ നീതിന്യായ വ്യവസ്ഥ സുശക്തവും പൂർണവും ആയിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ജുഡീഷ്യറിയും ഭരണസംവിധാനവും തമ്മിൽ നല്ല ബന്ധം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യൽ രംഗത്ത് പരിഷ്കരണം ആവശ്യമാണ്. ജനങ്ങൾക്ക് കോടതികളിൽ വലിയ പ്രതീക്ഷയാണുള്ളത്.

അതിനാൽ വേഗത്തിൽ നീതി ലഭ്യമാക്കേണ്ടത് ജ‌‌ഡ്‌ജിമാരുടെ ഉത്തരവാദിത്തമാണ്. ട്രൈബ്യൂണലുകളുടെ പ്രവർത്തനത്തിൽ പുനർവായന വേണം. വേഗത്തിൽ നീതി ലഭിക്കുന്നതിന് ട്രൈബ്യൂണലുകൾ തടസമാകുന്നുണ്ട് അദ്ദേഹം പറഞ്ഞു.ഡൽഹിയിൽ മുഖ്യമന്ത്രിമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും യോഗത്തിന്റെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി.