മലേഷ്യയിൽ സ്വകാര്യ ഹെലിക്കോപ്റ്റർ തകർന്ന് പാർലമെന്റ് അംഗം അടക്കം ആറ് പേർ മരിച്ചു

single-img
5 April 2015

611511-b445ed32-dae3-11e4-90d8-bc21b5c83438മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപൂരിന് തെക്ക് സ്വകാര്യ ഹെലിക്കോപ്റ്റർ തകർന്ന് പാർലമെന്റ് അംഗം അടക്കം ആറ് പേർ മരിച്ചു. കോപ്റ്റർ ആകാശത്ത് വെച്ച് പൊട്ടിത്തെറിച്ച ശേഷം ചിതറി വീഴുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.എന്നാൽ അപകടം സംഭവിക്കാനുള്ള കാരണം വ്യക്തമല്ല.

മൂന്ന് മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. പ്രധാനമന്ത്രിയുടെ അടുത്ത അനുയായി ആയിരുന്ന നജീബ് റസാഖ് ആണ് മരണമടഞ്ഞ പാർലമെന്റ് അംഗം. ക്വൻറ്റനിൽ നിന്ന് സുഭംഗിലേക്ക് പോകുകയായിരുന്നു ഹെലിക്കോപ്റ്റർ.