ക്യൂബൻ മുൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോ പൊതുവേദിയിൽ

single-img
5 April 2015

_82130068_026615213-1പതിനാലു മാസത്തിനു ശേഷം ക്യൂബൻ മുൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. വെനിസ്വേലയിൽ നിന്നുള്ള പ്രതിനിധി സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ക്യൂബയിലെ ഒരു പ്രാദേശിക സ്കൂളിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

2014 ജനുവരിയിൽ ഹവാന കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഇതിനു മുന്പ് കാസ്ട്രോ പങ്കെടുത്തത്. തൊപ്പി ധരിച്ച് കാറിലിരുന്ന കാസ്ട്രോ, സന്ദർശകർക്ക് ഹസ്തദാനം നൽകുന്ന ചിത്രങ്ങളും മാദ്ധ്യമങ്ങൾ പുറത്തുവിട്ടു.

അനാരോഗ്യത്തെ തുടർന്ന് 2006ലാണ് കാസ്ട്രോ സ്ഥാനമൊഴിഞ്ഞത്. 2008ൽ വിരമിക്കൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അധികാരം സഹോദരൻ റൗൾ കാസ്ട്രോയ്ക്ക് കൈമാറുകയും ചെയ്തു.