ഡൽഹിയിൽ ഭീകരാക്രമണത്തിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

single-img
5 April 2015

download (2)ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തീവ്രവാദികൾ ആക്രമണം നടത്താനുള്ള സാദ്ധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. മാര്‍ച്ച് 21ന് ജമ്മു- കശ്മീരിലെ സാംബ ജില്ലയിലെ കരസേന ക്യാമ്പില്‍ നടത്തിയതു പോലെയുള്ള ഭീകരാക്രമണത്തിനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. സർക്കാർ കെട്ടിടങ്ങൾ, തിരക്കേറിയ മാർക്കറ്റുകൾ, പൊതുജനങ്ങൾ ഏറെയെത്തുന്ന സ്ഥലങ്ങൾ എന്നിവയ്ക്ക് സുരക്ഷ വർദ്ധിപ്പിക്കാനാണ് ദേശീയ സുരക്ഷാ ഏജൻസികൾ നിർദ്ദേശിച്ചിരിക്കുന്നത്.