ദില്ലിസര്‍ക്കാരിന്റെ അഴിമതിവിരുദ്ധ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു

single-img
5 April 2015

delhi-cm-arvind-kejriwal-revives-anti-corruption-helplineദില്ലിസര്‍ക്കാരിന്റെ അഴിമതിവിരുദ്ധ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്കു 1031 എന്ന നമ്പറിലേക്കു വിളിച്ചറിയിക്കാം. പ്രത്യേക പരിശീലനം ലഭിച്ച ജീവനാക്കാരാകും ഫോണ്‍ അറ്റന്‍ഡ് ചെയ്യുക. ലഭിക്കുന്ന പരാതികള്‍ പൂര്‍ണമായി കേട്ടശേഷം ഗൗരവമേറിയത്, ഗൗരവമില്ലാത്തത് എന്നിങ്ങനെ രണ്ടായി തരംതിരിക്കും. ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന അഴിമതിവിരുദ്ധ ഹെല്‍പ്പ്‌ലൈന്‍.