സിഗരറ്റ് പയ്ക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ് 65 ശതമാനമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
5 April 2015

narendra-modi-feb-1സിഗരറ്റ് പാക്കറ്റുകളിലെ മുന്നറിയിപ്പ് ചിത്രങ്ങള്‍ 65 ശതമാനം വലുപ്പത്തില്‍ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യമന്ത്രി ജെ.പി. നഡ്ഢയോട് ആവശ്യപ്പെട്ടു. പുകവലി അര്‍ബുദത്തിന് കാരണമാകുന്നുവെന്ന വാദം തള്ളി മൂന്നാമതൊരു ബി.ജെ.പി. എം.പി.കൂടി രംഗത്തെത്തിയതോടെയാണ് മോദി വിഷയത്തില്‍ ഇടപെട്ടത്.

പുകയില ഉത്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് ചട്ടങ്ങള്‍ രൂപവത്കരിക്കാനുള്ള പാര്‍ലമെന്റ് സമിതിയില്‍ അംഗമായ രാംപ്രസാദ് ശര്‍മയാണ് കഴിഞ്ഞ ദിവസം ഇങ്ങനെ അഭിപ്രായപ്പെട്ടത്. . ബി.ജെ.പി. നേതാവും സമിതി അധ്യക്ഷനുമായ ദിലീപ് ഗാന്ധി, അലഹബാദില്‍നിന്നുള്ള എം.പി. ശ്യാംചരണ്‍ ഗുപ്ത എന്നിവര്‍ കഴിഞ്ഞ ദിവസം ഇതേ അഭിപ്രായം പ്രകടിപ്പിച്ചത് വന്‍വിവാദമായിരുന്നു. കാന്‍സര്‍ മുന്നറിയിപ്പ് സിഗരറ്റ് പാക്കറ്റുകളില്‍ വലുതാക്കി നല്‍കാനുള്ള തീരുമാനം ദിലീപ് ഗാന്ധി സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തടഞ്ഞ് വച്ചിരിക്കുകയാണ്.