ട്രയൽ റൂമിൽ ഒളികാമറ: അറസ്റ്റിലായ ഫാബ് ഇന്ത്യയിലെ ജീവനക്കാർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു

single-img
4 April 2015

2b5739ef-3aab-42d2-a3d0-7295ea279130wallpaper1ഫാബ് ഇന്ത്യയുടെ ട്രയൽ റൂമിൽ ഒളികാമറ വച്ചതിനെ തുടർന്ന് അറസ്റ്റിലായ ഫാബ് ഇന്ത്യയിലെ നാല് ജീവനക്കാർക്ക് ഗോവ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അയ്യായിരം രൂപയുടെ ജാമ്യത്തിലാണ് ഇവരെ വിട്ടത്. ഗോവ വിട്ടു പോകരുതെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുതെന്നും ഇവരോട് കോടതി നിർദ്ദേശിച്ചു. മോഷണം തടയാനായി കടയിൽ വച്ചിരുന്ന കാമറയാണതെന്നും അത് ഒളികാമറ ആയിരുന്നില്ലെന്നുമാണ് അഭിഭാഷകർ കോടതിയിൽ വാദിച്ചത്.