ലാലിസത്തിന്റെ തുക കായികരംഗത്ത് ഉപയോഗിക്കാൻ മോഹൻലാൽ നിർദ്ദേശിച്ചു- മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ

single-img
4 April 2015

THIRUVANCHOORകോട്ടയം: ദേശീയ ഗെയിംസിൽ വിവാദമായ ലാലിസം പരിപാടിയുടെ മടക്കി നൽകിയ തുക കായികരംഗത്തെ കുട്ടികളുടെ ഭാവിക്കായി ഉപയോഗിക്കാൻ നടൻ മോഹൻലാൽ നിർദ്ദേശിച്ചതായി കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ . ദേശീയ ഗെയിംസിനെ കുറിച്ച് ആരോപണം ഉന്നയിച്ചവരെ ഇപ്പോൾ കാണണമെങ്കിൽ തപ്പി നോക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മന്ത്രി ബാബുവിനെതിരെ കേസെടുക്കണോയെന്ന് തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണ്. അവർ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. പി.സി.ജോർജിന് മുന്നണിയിൽ മാന്യമായ സ്ഥാനം നൽകണോയെന്ന കാര്യം തീരുമാനിക്കേണ്ടത് യു.ഡി.എഫാണെന്നും തിരുവഞ്ചൂർ പറഞ്ഞു.