ഗോക്കളെ ‘രാഷ്ട്ര മാതാ’വായി പ്രഖ്യാപിക്കണമെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്

single-img
4 April 2015

yoginath_ഡല്‍ഹി: ഗോക്കളെ ‘രാഷ്ട്ര മാതാ’വായി പ്രഖ്യാപിക്കണമെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. ഗോ സംരക്ഷണ വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയ്ക്ക് വേണ്ടി ‘മിസ്ഡ് കാള്‍ സബ്‌സ്‌ക്രിപ്ഷന്‍’ എന്ന പദ്ധതിക്ക് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ തുടക്കമിട്ടു. ഗോക്കള്‍ ഹിന്ദു മതത്തിന്റെ നട്ടെല്ലാണ്. ഭാരതത്തിന്റെ സനാതന സംസ്‌കാരത്തില്‍ പശുക്കള്‍ക്ക് ബഹുമാന്യമായ സ്ഥാനമാണുള്ളത്.  ആ സ്ഥാനം ഗോക്കള്‍ക്ക് ലോകത്ത് ലഭിച്ചില്ലെങ്കിലും ഇന്ത്യയിലെങ്കിലും ലഭ്യമാക്കണമെന്നും ആദിത്യനാഥ് പറഞ്ഞു.

ആദിത്യനാഥ്  നേതൃത്വം നല്‍കുന്ന ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ കീഴിലാണ് ‘രാഷ്ട്ര മാതാ’
പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഗോക്കളെ രാഷ്ട്രമാതാവായി അംഗീകരിക്കണമെന്നത് ഒരോ ഇന്ത്യക്കാരന്റെയും വികാരമാണ്. അതാണ് താന്‍ പങ്കുവെച്ചതെന്നും ആദിത്യനാഥ് വ്യക്തമാക്കി. വിവാദ ‘ഘര്‍ വാപസി’ മതപരിവര്‍ത്തന സംരംഭത്തിന്റെ പ്രയോക്താവ് കൂടിയാണ് ഗോരഖ്പൂര്‍ എം.പിയായ ആദിത്യനാഥ് .