ജീവനക്കാരനെ തല്ലിയ കേസിൽ ശിക്ഷിക്കപ്പെട്ട ഗോവ മന്ത്രി രാജിവച്ചു

single-img
4 April 2015

pachekkoപനാജി: ജീവനക്കാരനെ മുറിയിൽ വിളിച്ചു വരുത്തി തല്ലിയ കേസിൽ ശിക്ഷിക്കപ്പെട്ട ഗോവ മന്ത്രി രാജിവച്ചു. ഫ്രാൻസിസ്‌കോ മിക്കി പാച്ചെക്കൊയാണു രാജിവച്ചത്. ബിജെപിയുടെ സഖ്യ കക്ഷിയായ ഗോവ വികാസ് പാർട്ടിയുടെ പ്രതിനിധിയാണ് ഇദേഹം. മന്ത്രിസഭയെ നാണം കെടുത്താനില്ലെന്നും അതിനാലാണ് രാജിവെയ്ക്കുന്നതെന്നും പച്ചെക്കൊയുടെ വക്താവ് അറിയിച്ചു.

2006ൽ മന്ത്രിയായിരുന്ന പാച്ചെക്കൊ തന്റെ പിഎ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്ന വൈദ്യുതി വകുപ്പിലെ എൻജിനീയറെ മുറിയിൽ വിളിച്ചു വരുത്തി തല്ലുകയായിരുന്നു. കേസിൽ ഹൈക്കോടതി വിധിച്ച ആറു മാസം തടവു ശിക്ഷ സുപ്രീംകോടതി ശരിവച്ചതോടെയാണു പാച്ചെക്കൊ രാജിവച്ചത്. കൂടാതെ 5000 രൂപ പിഴ നൽകാനും ഹൈക്കോടതി വിധിച്ചിരുന്നു.