ചാവക്കാട് സദാചാര കൊലപാതകം; രണ്ടു പേർ അറസ്റ്റിൽ

single-img
4 April 2015

Arrest1തൃശൂർ: ചാവക്കാട് നടന്ന സദാചാര കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ടു പേർ അറസ്റ്റിൽ. അഞ്ചങ്ങാടി സ്വദേശികളായ ഷാഹിദ്, റംഷാദ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കേസിൽ ആറ് പ്രതികളാണുള്ളത്. പിടിയിലായവർ യുവാവിന്റെ അയൽവാസികളാണിവർ.  സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ അറസ്റ്റിലായത്.

അഞ്ചങ്ങാടിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ചാവക്കാട് കടപ്പുറം പഞ്ചായത്ത് പുതിയേടത്ത് വീട്ടിൽ സവാഹീറാണ് ഒരു സംഘം ആളുകളുടെ മർദനമേറ്റ് കൊല്ലപ്പെട്ടത്. സവാഹീറും അയൽവാസിയായ വീട്ടമ്മയും തമ്മിൽ അടുപ്പത്തിലായിരുന്നു. വിവാഹത്തിന് മുൻപുള്ള പ്രണയബന്ധമാണ് വിവാഹശേഷവും ഇരുവരും തുടർന്നത്. ഇതിനെതിരെ യുവതിയുടെ അയൽവാസികളായ ചിലർ ഇതിന് മുൻപും സവാഹീറിനെ താക്കീത് ചെയ്തിരുന്നു.