അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി

single-img
4 April 2015

amal-jyothiനടി ജ്യോതിര്‍മയിയും യുവസംവിധായകന്‍ അമല്‍ നീരദും തമ്മിൽ വിവാഹിതരായി. കൊച്ചി റജിസ്ട്രാര്‍ ഓഫീസില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്.

ജ്യോതിര്‍മയിയുടെ രണ്ടാം വിവാഹമാണിത്. 2004 സെപ്റ്റംബറിൽ ജ്യോതിര്‍മയി എറണാകുളം കടവന്ത്ര സ്വദേശി നിഷാന്ത് കുമാറിനെ വിവാഹം കഴിച്ചത്. 2011ലാണ് ഇരുവരും വിവാഹമോചനം തേടിയത്.

നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച അമല്‍ നീരദ് ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തെത്തുന്നത്. ഫഹദ് ഫാസില്‍ നായകനായി എത്തിയ ഇയ്യോബിന്റെ പുസ്തകമാണ് അമല്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം.