ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റില്‍ രണ്ടുതവണ പരാജയപ്പെട്ട 3000 പ്രൈമറി അധ്യാപകരെ പിരിച്ചുവിടും

single-img
4 April 2015

schoolപട്‌ന: ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റില്‍(ടെറ്റ്) രണ്ടുതവണ പരാജയപ്പെട്ട 3000 പ്രൈമറി അധ്യാപകരെ ബിഹാര്‍ സര്‍ക്കാര്‍ പിരിച്ചുവിടും. പട്‌ന ഹൈക്കോടതിവിധിയെത്തുടര്‍ന്നാണ് നടപടി. യോഗ്യതാപരീക്ഷയായ ടെറ്റ് രണ്ടുതവണ എഴുതിയിട്ടും ജയിക്കാത്തവരെ ഒരാഴ്ചയ്ക്കുള്ളില്‍ പിരിച്ചുവിടാന്‍ നടപടിയാരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് ഹൈക്കോടതി ഇതുസംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. ടെറ്റ് രണ്ടുതവണ പരാജയപ്പെട്ട റിസ്വാന ഖാത്തൂണ്‍ എന്ന അധ്യാപികയുടെ പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവുപുറപ്പെടുവിച്ചത്.

പുറത്താക്കേണ്ട അധ്യാപകരുടെ പട്ടിക തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭാസവകുപ്പധികൃതര്‍ അറിയിച്ചു. സര്‍ക്കാറിന് ഇക്കാര്യത്തില്‍ മറ്റുവഴികളില്ലെന്നും കോടതിയുത്തരവ് നടപ്പാക്കുകമാത്രമാണു ചെയ്യുന്നതെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറഞ്ഞു.

അഞ്ചാംക്ലൂസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, ഗണിതം, ഹിന്ദി, പൊതുവിജ്ഞാനം വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്.