എല്‍.ഐ.സി കനറ ബാങ്കില്‍ 1,500 കോടി രൂപയുടെ നിക്ഷേപം നടത്തും

single-img
4 April 2015

licന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി) കനറ ബാങ്കില്‍ 1,500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. മുന്‍ഗണനാടിസ്ഥാനത്തില്‍ നാല് കോടി ഓഹരികള്‍ ഇറക്കിയായിരിക്കും കനറ ബാങ്ക് നിക്ഷേപം സ്വീകരിക്കുക. അടുത്ത മാസമായിരിക്കും ഇടപാട് നടക്കുക. ഈ തുക ബിസിനസ് വിപുലമാക്കുന്നതിനായി ഉപയോഗിക്കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

ഇതു സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും ധാരണയിലെത്തിക്കഴിഞ്ഞു. മാര്‍ച്ച് 31ലെ വില അടിസ്ഥാനമാക്കിയായിരിക്കും ഓഹരികള്‍ എല്‍.ഐ.സി.ക്ക് നല്‍കുക.  2014 ഡിസംബറിലെ കണക്കനുസരിച്ച് എല്‍.ഐ.സി.ക്ക് 6.4 ശതമാനം ഓഹരിവിഹിതമാണ് കനറ ബാങ്കിലുള്ളത്.

2014 ഡിസംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുപ്രകാരം കനറ ബാങ്കിന് 60.2 ശതമാനം ലാഭവളര്‍ച്ചയുണ്ട്. തിരിച്ചടയ്ക്കാത്ത ലോണുകളുടെ ബാധ്യത കൂടിയെങ്കിലും ഇക്കാലയളവില്‍ 655.92 കോടി രൂപയാണ് ബാങ്കിന്റെ ലാഭം.