മുതലയുടെ വായിൽ നിന്നും അമ്മ മകളെ രക്ഷിച്ചു

single-img
4 April 2015

crocവഡോദര: മുതലയുടെ വായിൽ നിന്നും അമ്മ മകളെ രക്ഷിച്ചു. നിലവിളി കേട്ട് അമ്മ ദിവാലി തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് മകൾ കാന്തവൻകാറിനെ കാലില്‍ കടിച്ച് മുതല വിശ്വമിത്രി പുഴയിലേയ്ക്ക് വലിച്ചുകൊണ്ടുപോകുന്നതാണ്.  ഉടൻ തന്നെ മകളെ ഒരു കൈ കൊണ്ട് പിടിച്ച് മറ്റേ കൈ കൊണ്ട് അലക്കാന്‍ ഉപയോഗിക്കുന്ന മരക്കഷ്ണമെടുത്ത് മുതലയെ തല്ലിയോടിച്ചു. പത്ത് മിനിറ്റു നേരം മുതലയുമായി പൊരുതിയശേഷമാണ് ദിവാലിക്ക് മകളെ തിരിച്ചുകിട്ടിയത്.

കാലിന് ഗുരുതരമായി പരിക്കേറ്റ മകള്‍ ഇപ്പോള്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഗുജറാത്തിലെ മുതലകളുടെ പ്രധാന ആവാസകേന്ദ്രമാണ് വിശ്വമിത്രി നദി. ഏതാണ്ട് അഞ്ഞൂറോളം മുതലകള്‍ ഇവിടെ വസിക്കുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇവിടുത്തെ മുതലകളുടെ എണ്ണത്തില്‍ വർധിച്ചിട്ടുണ്ട്.

നദിക്കരയിലെ ജനങ്ങള്‍ മുതലകളുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ പ്രളയമുണ്ടായപ്പോള്‍ മുതലകള്‍ സമീപത്തെ വീടുകളില്‍ കയറിപ്പറ്റിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.