കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാതിയിൽ നാലുപേര്‍ അറസ്റ്റില്‍

single-img
4 April 2015

smrithപനജി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാതിയിൽ നാലുപേര്‍ അറസ്റ്റില്‍. കേന്ദ്രമന്ത്രി വസ്ത്രം വാങ്ങാനെത്തിയ കടയിലെ ഡ്രസ്സിങ് റൂമിനുള്ളില്‍ ഒളി ക്യാമറ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്. നാലുമാസത്തോളമായി വസ്ത്രശാലയില്‍ സ്ഥാപിച്ച ക്യാമറയില്‍ ഒട്ടേറെ പേരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. മന്ത്രിയുടെ പരാതി അന്വേഷിക്കാനായി ക്രൈംബ്രാഞ്ചിനെ ചുമതല ഏല്‍പ്പിച്ചതായി ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ അറിയിച്ചു. അവധി ആഘോഷിക്കാനായി കുടുംബസമേതം ഗോവയിലെത്തിയപ്പോഴാണ് മന്ത്രിക്ക് ദുരനുഭവം ഉണ്ടായത്.

ഗോവയിലെ കാന്‍ഡോളിമിലുള്ള ഫാബ് ഇന്ത്യയുടെ ഷോറൂമിലായിരുന്നു ഒളിക്യാമറ. മന്ത്രി വസ്ത്രം മാറുന്നതിനിടയില്‍ ക്യാമറുടെ ലെന്‍സ് ശ്രദ്ധയില്‍പ്പെട്ട് പരിശോധിച്ചപ്പോഴാണ് ഒളിക്യാമറ കണ്ടെത്തിയത്. ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി ഒളി ക്യാമറ പിടിച്ചെടുത്തു. ക്യാമറ ഷോറൂം മാനേജറുടെ മുറിയിലെ കമ്പ്യൂട്ടറുമായി ഘടിപ്പിച്ചിരിക്കുകയായിരുന്നു. ക്യാമറ ദൃശ്യങ്ങള്‍ കമ്പ്യൂട്ടറില്‍ റെക്കോര്‍ഡ് ചെയ്തതായും പോലീസ് കണ്ടെത്തി.