സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ ആലോചന

single-img
3 April 2015

download (2)സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ ആലോചന. ബാറുകള്‍ പൂട്ടിയതോടെ പല കള്ളുഷാപ്പുകളും നേരത്തെ തുറക്കുന്ന സാഹചര്യമുണ്ട്. ഇതനുസരിച്ച് ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ട് മണി മുതല്‍ തുടങ്ങുന്ന വിധത്തില്‍ സമയക്രമം മാറ്റണമെന്ന് തൊഴിലാളി സംഘടനകളുടെ ആവശ്യമാണ് എക്സൈസ് വകുപ്പ് പരിഗണിക്കുന്നത്.രാവിലെ 9 മുതല്‍ രാത്രി ഒന്‍പത് വരെയാണ് നിലവില്‍ കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.