ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും

single-img
3 April 2015

images (2)മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്‌ഥാനാര്‍ഥിയെ ശനിയാഴ്‌ച പ്രഖ്യാപിക്കും. നിലവിലെ സാഹചര്യത്തില്‍ രാജ്യസഭാ സ്‌ഥാനാര്‍ഥി കെ.പി.എ. മജീദ്‌ ആയിരിക്കുമെന്നാണ്‌ ലഭിക്കുന്ന സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പാണക്കാട്‌ ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തി.

 

 

നേരത്തെ പി.വി. അബ്ദുല്‍ വഹാബിനു രാജ്യസഭാ സീറ്റ് നല്‍കുന്നതിനെതിനെതിരെ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ രംഗത്ത് എത്തിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് തങ്ങള്‍ പ്രതിഷേധം അറിയിച്ചത്.എന്നാല്‍ സംഭവം വിവാദമായതോടെ തങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.