ബാർ കോഴക്കേസിൽ ആഭ്യന്തരവകുപ്പിനെ താൻ കുറ്റുപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

single-img
3 April 2015

images (4)ബാർ കോഴക്കേസിൽ ആഭ്യന്തരവകുപ്പിനെ താൻ കുറ്റുപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മാണിയുടെ കാര്യത്തിൽ താനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഒന്നിച്ചാണ്. എന്തെങ്കിലും പ്രശ്നമുള്ളതായി രമേശ് ചെന്നിത്തലയും തന്നോട് പറഞ്ഞിട്ടില്ല. അഭിപ്രായവ്യത്യാസമുണ്ടെന്നത് മാദ്ധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ തനിക്കെതിരെ ഉന്നയിച്ചത് നാഥനില്ലാ ആരോപണങ്ങളാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.