പ്രധാനമന്ത്രിയുടെ കുറ്റങ്ങള്‍ കണ്ടെത്തുന്നതിനു പകരം കാണാതായ നേതാവിനെ കണ്ടുപിടിക്കാന്‍ കോണ്‍ഗ്രസിനോട് അമിത് ഷാ

single-img
3 April 2015

download (1)പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുറ്റങ്ങള്‍ കണ്ടെത്തുന്നതിനു പകരം കാണാതായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടുപിടിക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ബെംഗലുരുവില്‍ നടക്കുന്ന ദേശീയ നിര്‍വാഹക സമിതിയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

2014 പാര്‍ട്ടിയുടെ വിജയ വര്‍ഷമാണെന്ന് അമിത് ഷാ പറഞ്ഞു. ബി.ജെ.പിയുടെ അംഗസംഖ്യ 10 കോടി കവിയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. മോദിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തും.
കേരളവും തമിഴ്‌നാടുമുള്‍പ്പെടെ അടുത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ബിജെപി ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കാനും ബി.ജെ.പി നേതൃത്വം തീരുമാനിച്ചു .