തന്റെ മകളുടെ വിവാഹം ഇബ്രാഹിംകുട്ടി ആഘോഷിച്ചത് തന്റെ മകളെപ്പോലെ സ്‌നേഹിച്ച മറ്റൊരു നിര്‍ദ്ധന പെണ്‍കുട്ടിക്ക് വിവാഹജീവിതമൊരുക്കിക്കൊടുത്തുകൊണ്ട്

single-img
3 April 2015

Seena Marriage

തന്റെ മകളുടെ വിവാഹം തന്റെ മകളെപ്പോലെ സ്‌നേഹിച്ച മറ്റൊരു നിര്‍ദ്ധന പെണ്‍കുട്ടിക്ക് വിവാഹജീവിതമൊരുക്കിക്കൊടുത്താണ് സി.എച്ച് ഇബ്രാഹിംകുട്ടി ആഘോഷിച്ചത്. വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്ന തന്റെ മകള്‍ക്ക് അതിലും വലിയൊരു സമ്മാനം നല്‍കാനില്ലെന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ഈ വ്യവസായി.

തന്റെ മകളുടെ വിവാഹം ക്ഷണിക്കാനായി വീടുകള്‍ കയറിയിറങ്ങുന്നതിനിടയില്‍ തന്റെ സുഹൃത്തിന്റെ കുടുംബത്തിന്റെ തല്‍സ്ഥിതി അറിയുന്നത്. ഇബ്രാഹിംകുട്ടിയുടെ നല്ലമനസ്സ് നിര്‍ദ്ധനരായ എടവനക്കണ്ടി നാരയണനും ഓമനയ്ക്കും നല്‍കിയത് തന്റെ മുന്ന് പെണ്‍മക്കളില്‍ വികലാംഗയായ രണ്ടാമത്തെ പെണ്‍കുട്ടിയുടെ മംഗല്യഗഭാഗ്യമാണ്. മതവൈരവും സാമൂഹിക അസമത്വങ്ങളേതുമില്ലാതെ മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിഞ്ഞ ഒരു വേദികൂടിയായിരുന്നു ഈ വിവാഹം.

നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തകനും അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനുമായ ഇബ്രാഹിംകുട്ടിയുടെ മകള്‍ ഇഷാ സെബ്രീനയുടെ വിവാഹം നിശ്ചയിച്ചിരുന്നത് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. അതിനായി വിവാഹം ക്ഷണിക്കുവാന്‍ വേണ്ടി വീടുകള്‍ കയറിയിറങ്ങുന്നതിനിടയിലാണ് നാരായണന്‍നായരുടെയും കുടുംബത്തിന്റെയും കഷ്ടസ്ഥതി കണ്ടത്. മൂന്ന് പെണ്‍മക്കളുടെ പിതാവായ നാരായണന്‍ നായരുടെ മൂത്തമകളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ മകള്‍ സീനയ്ക്ക് വിവാഹപ്രായമായെങ്കിലും ആ ഒരു ഉദ്യമത്തിലേക്ക് ഇറങ്ങിപ്പുറപ്പെടാന്‍ സാമ്പത്തിക സ്ഥതി അദ്ദേഹത്തെ അനുവദിക്കുന്നില്ല. മുന്നാമെത്ത മകള്‍ പഠിച്ചുകൊണ്ടിരിക്കുകയാെണങ്കിലും അതിന്റെ ഭാവിയും നാരായണന്‍നായരെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.

ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയ ഇബ്രാഹിംകുട്ടി പിെന്ന ഒന്നും ഓര്‍ത്തില്ല, തന്റെ മകള്‍ക്കൊപ്പം അതേ വേദിയില്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യഗ അദ്ദേഹം നാരായണന്‍ നായരെയും കുടുംബത്തേയും നാട്ടുകാരെയും അറിയിച്ചു. എല്ലാവരും പരിപൂര്‍ണ്ണസമ്മതത്തോടെ വിവാഹത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നാട്ടുകരുടെ വരനുവേണ്ടിയുള്ള അന്വേഷണത്തിനൊടുവില്‍ പേരാമ്പ്ര പൈതോത്ത് പുനത്തില്‍ നാരായണക്കുറുപ്പിന്റെ മകന്‍ ഉണ്ണികൃഷ്ണനും സീനയുമായുള്ള വിവാഹം തീരുമാനിക്കപ്പെടുകയായിരുന്നു.

പക്ഷേ ഒരേ വേദിയില്‍ വെച്ച് വിവാഹം നടത്താനായിരുന്നു ഇബ്രാഹിംകുട്ടിയുടെ ആഗ്രഹമെങ്കിലും സീനയുടെയും ഉണ്ണികൃഷ്ണന്റെയും വിവാഹത്തിന് മുഹൂര്‍ത്തം കുറിച്ചുകിട്ടിയത് ഞായറാഴ്ചയായിരുന്നു. വിവാഹത്തിന് സ്വര്‍ണ്ണാഭരണങ്ങളും സദ്യയുള്‍പ്പെടെയുള്ള മറ്റുചെലവുകളും ഇബ്രാഹിംകുട്ടിയുടെ സന്മനസ്സാല്‍ എത്തിച്ചേര്‍ന്നു. അങ്ങനെ ഞായറാഴ്ച രാവിലെ 11 നും 12നും മദ്ധ്യേ കടിയങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ ജാതിമതഭേദമന്യേയുള്ള നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ആഘോഷപൂര്‍വ്വം സീനയുടെ കഴുത്തില്‍ വരമണമാല്യം ചാര്‍ത്തി.

നാരായണന്‍നായരുടെ കുടുംബത്തിന് ഒരുവീട് വെച്ചുനല്‍കാനും നാരായണന്‍ നായരുടെ ഇളയകുട്ടിയുടെ പഠനച്ചെലവുകള്‍ ഏറ്റെടുക്കാനും തീരുമാനിച്ചിരിക്കുകയാണ് ഇബ്രാഹിംകുട്ടി. ജാതിയും മതവും ഉഗ്രരൂപം പ്രാപിച്ച് കോലം തുള്ളുന്ന ഇക്കാലത്ത് കടിയങ്ങാട് നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ക്ക് എപ്പോഴും മതേതര സ്വഭാവമുള്ളതായിരിക്കും. കടിയങ്ങാട് ക്ഷേത്രം പുനരുദ്ധരിച്ചതും ഈ ഇബ്രാഹിംകുട്ടിയാണെന്ന് അറിയുമ്പോള്‍ ജാതി-മത-വര്‍ഗ്ഗീയത കടിയങ്ങാട് നിന്നും മാറിനില്‍ക്കുന്നതിന്റെ വസ്തുതയും നമുക്ക് പിടികിട്ടും.