എനിക്ക് മടങ്ങിയെത്തണം, ഐഎസില്‍ ചേരാന്‍ പോയ യുവതിക്ക് തിരികെയെത്താന്‍ ആഗ്രഹം

single-img
3 April 2015

26E3D06A00000578-3008623-image-a-6_1427159763658ഒരു പക്ഷേ ലെന എന്ന ബ്രിട്ടീഷ് യുവതി പ്രകടിപ്പിച്ച ഈ ആഗ്രഹം നിരവധി പെണ്‍കുട്ടികള്‍ പ്രകടിപ്പിക്കുന്നുണ്ടാകം. ഏതൊരു ദുര്‍ബലനിമിഷത്തില്‍ തെറ്റായി പോയെന്ന് ഇവരില്‍ പലരും തിരിച്ചറിഞ്ഞിട്ടുണ്ടാവും. ഭീകരസംഘടനയായ ഐഎസില്‍ ചേരാന്‍ തുര്‍ക്കിയിലേക്കു പോയ ബ്രിട്ടീഷ് യുവതിയാണ് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. പത്തൊമ്പതുകാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി ലെനയാണ് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് മാതാപിതാക്കള്‍ക്ക് സന്ദേശമയക്കുകയായിരുന്നു.

മാസങ്ങള്‍ക്കു മുമ്പാണു ലെന ഉള്‍പ്പെടുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘം ഐഎസില്‍ ചേരാനായി രാജ്യം വിട്ടത്. ലെനയെയും ഐഎസില്‍ ചേരാന്‍ പോയവരില്‍ തിരിച്ചുവരാന്‍ ആഗ്രഹമുള്ള മറ്റുള്ളവരെയും സഹായിക്കുമെന്ന് തുര്‍ക്കി പ്രതിപക്ഷ വക്താവ് മെഹ്മത് അലി ഇദിബോഗ്ലു അറിയിച്ചു. ആയിരക്കണക്കിനു പേരാണു ഭീകരസംഘടനയായ ഐഎസില്‍ ചേരാനായി സിറിയയിലും ഇറാക്കിലും എത്തിയിരിക്കുന്നത്. അതേ സമയം സിറിയയിലേക്ക് ഐഎസില്‍ ചേരാന്‍ പോയ ഒമ്പത് ബ്രിട്ടീഷ് വംശജരെ തുര്‍ക്കി സൈന്യം അറസ്റ്റ് ചെയ്തിരുന്നു.